bank

കണ്ണൂർ: വായ്പകളിൽ കൃത്രിമം കാണിച്ചും സാമ്പത്തിക തിരിമറി നടത്തിയും വളപട്ടണം സർവീസ് സഹകരണ ബാങ്കിന് 6,11, 70,000 രൂപ നഷ്ടം വരുത്തിയ കേസിലെ ആദ്യ കുറ്റപത്രത്തിലാണ് തലശേരി വിജിലൻസ് കോടതി വിധി പറഞ്ഞത്.

പത്ത് കുറ്റപത്രങ്ങൾ സമർപ്പിച്ചതിൽ രണ്ട് ലക്ഷം തട്ടിയ ആദ്യ കേസിലെ വിധിയാണ് വന്നത്. നിലവിൽ 26 കുറ്റാരോപിതർ ഉൾപ്പെട്ട വളപട്ടണം സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അഞ്ചുപേർക്കെതിരേയാണ് ആദ്യ കുറ്റപത്രം.ഒന്നാം പ്രതി കെ.പി. മുഹമ്മദ് ജസീൽ എട്ടര ലക്ഷം രൂപ പിഴയും ഒടുക്കണം. ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്ന് പ്രതിഭാഗം പറഞ്ഞു. വ്യാജരേഖ ചമച്ചതിന് തെളിവില്ലാഞ്ഞിട്ടും ശിക്ഷിച്ചു എന്നും പ്രതിഭാഗം പ്രതികരിച്ചു.

തൃശൂരിലെ കരുവന്നൂർ ബാങ്കിലെ തട്ടിപ്പ് അടക്കം സജീവ ചർച്ചയാകുന്നതിനിടെയാണ് യു.ഡി.എഫിന്റെ നിയന്ത്രണത്തിലായിരുന്ന വളപട്ടണം സഹകരണ ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച വിധി പുറത്തുവന്നത്.

അന്വേഷണ സമയത്ത് ദുബൈയിൽ ഒളിവിലായിരുന്ന ഒന്നാം പ്രതി ജസീലിനെ അന്നത്തെ കണ്ണൂർ ഡിവൈ.എസ്.പി പി.പി. സദാനന്ദൻ ഇന്റർപോളിന്റെ സഹായത്തോടെയാണ് നാട്ടിൽ എത്തിച്ചത്.250 പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്. ഔദ്യോഗിക സ്ഥാനത്തിരുന്ന് ബാങ്കിനെ ചതിച്ച് വിശ്വാസ വഞ്ചന നടത്തൽ, വ്യജ രേഖ ചമയ്ക്കൽ, അക്കൗണ്ടിൽ കൃത്രിമം കാണിക്കൽ, വ്യാജരേഖ ചമച്ച് ഒറിജിനലായി ഉപയോഗിക്കൽ, ഔദ്യോഗിക സ്ഥാനത്തിരുന്ന് അഴിമതി നടത്തൽ, തെളിവ് നശിപ്പിക്കൽ,ഗൂഢാലോചന തുടങ്ങിയവാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റം.