iuml
പടം മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി വിളിച്ചു ചേർത്ത മുസ്ലിം സംഘടനകളുടെ സച്ചാർ സംരക്ഷണ സമിതി യോഗം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ വൈസ് പ്രസിഡണ്ട് യു.എം. അബ്ദുൽ റഹ്മാൻ മൗലവി ഉൽഘാടനം ചെയ്യുന്നു

കാസർകോട്: സച്ചാർ കമ്മിഷൻ റിപ്പോർട്ട് ശുപാർശ നടപ്പിലാക്കുന്നതിൽ കേരള സർക്കാർ വരുത്തിയ വീഴ്ചക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്താൻ കാസർകോട് ചേർന്ന മുസ്ലിം സംഘടന നേതൃയോഗം തീരുമാനിച്ചു. ഇന്ത്യയിലെ മുസ്ലിം പിന്നാക്ക ജനവിഭാഗങ്ങളുടെ അവസ്ഥയെ കുറിച്ച് പഠനംനടത്തിയ ജസ്റ്റീസ് രജീന്ദർ സച്ചാർ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ നടപ്പാക്കിയപ്പോൾ കേരളത്തിലെ മുസ്ലിം ജനവിഭാഗത്തിന് അന്നത്തെ എൽ.ഡി.എഫ്. സർക്കാർ നിഷേധിക്കുകയാണ് ചെയ്തത്.

പ്രക്ഷോഭ പരിപാടിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ 4 ന് രാവിലെ 11 മണിക്ക് കളക്ടറേറ്റ് പടിക്കൽ ധർണ്ണ നടത്താൻ തീരുമാനിച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ. അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. കേരള സമസ്ത ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ് യു.എം.അബ്ദുൽ റഹ്മാൻ മൗലവി ഉദ്ഘാടനം ചെയ്തു. അബ്ദുൽ സലാം ദാരിമി (സമസ്ത കേരള ജംഇയ്യത്തുൽ ഉലമ), മുഹമ്മദ് ശാഫി, അഷറഫ് ബായാർ (ജമാഅത്തെ ഇസ്ലാമി), വി.കെ.പി ഇസ്മായിൽ, സി.എച്ച്. സുലൈമാൻ (എം.എസ്.എസ്.), സി.എച്ച്. അബ്ദുൽ റഹ്മാൻ, കെ.ടി. ഇസ്മായിൽ (കെ.എൻ.എം. മർക്കസ്സുദ്ദഅവ), മുഹമ്മദ് ഷരീഫ് ടി.എം. (വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ), വി.കെ. ഹംസ വഹബി (എസ്.വൈ.എഫ്.), എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, എ.കെ.എം അഷ്റഫ് എം.എൽ.എ, മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ കല്ലട്ര മാഹിൻ ഹാജി, വി.കെ.പി ഹമീദലി, എം.ബി യൂസഫ്, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി അബ്ദുൽ ഖാദർ, പി.എം. മുനീർ ഹാജി, മൂസാബി ചെർക്കള സംസാരിച്ചു. എ. അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു.