photo
ചെറുകുന്നിൽ വിട്ട് മുറ്റത്ത് നിർത്തിയിട്ട ഇരുചക്ര വാഹനങ്ങൾ കത്തിയ നിലയിൽ.

പഴയങ്ങാടി;ചെറുകുന്ന് വെള്ളറങ്ങിലെ ഇട്ടമ്മൽ റോഡിൽ അബ്ദുൾ അസീസിന്റെ വീട്ടിലെ കാർ പോർച്ചിൽ നിർത്തിയിട്ട ഇരുചക്രവാഹനങ്ങൾ കത്തി നശിച്ചു.സംഭവത്തിൽ ദുരൂഹതയുണ്ടന്ന് വീട്ടുകാർ പറഞ്ഞു. ആരോ തീവെച്ച് നശിപ്പിച്ചതാണെന്ന് സംശയിക്കുന്നു.ഇന്നലെ പുലർച്ചെ 2:30 ഓടെയാണ് സംഭവം.ശബ്ദം കേട്ട് ഉണർന്ന അസീസ് വീട്ടുമുറ്റത്ത് നിന്ന് തീ ഉയരുന്നത് കണ്ടു.ഉടൻ വീട്ടുകാരെ വിളിച്ചുണർത്തി.അടുക്കള ഭാഗത്ത് കൂടി പുറത്തിറങ്ങി തീയണച്ചു .തീ പടർന്ന് പിടിച്ച് വീടിനും കേടുപാട് സംഭവിച്ചുട്ടുണ്ട്.അബ്ദുൾ അസിസിന്റെ മകൻ സി പി നജീബ്, മരുമകൻ എം യാസീൻ എന്നിവരുടെ ഇരു ചക്രവാഹനങ്ങളാണ് കത്തിനശിച്ചത് :കണ്ണപുരം പോലീസ് പരിശോധന നടത്തി. :