മാഹി: ഇന്നലെ പുലർച്ചെയുണ്ടായ കാറ്റിൽ തെങ്ങ് കടപുഴകി വീണ് കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നു. ഈസ്റ്റ് പള്ളൂർ ചെട്ടിയാൻ കണ്ടിയിൽ രവീന്ദ്രന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിനു മുകളിലേക്കാണ് സമീപത്തെ പറമ്പിൽ നിന്നും തെങ്ങ് കടപുഴകി വീണത്. പുലർച്ചെയായതിനാൽ ആളപായമൊന്നുമുണ്ടായിട്ടില്ല. വീടിന് കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. വൈദ്യുതി ലൈൻ പൂർണ്ണമായും തകർന്നിട്ടുണ്ട്.