കൊട്ടിയൂർ : പ്രളയത്തെ തുടർന്ന് തകർന്ന സംരക്ഷണ ഭിത്തി പുനസ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് കൊട്ടിയൂർ ബോയ്സ് ടൗൺ ചുരം പാതയിലെ പാൽച്ചുരത്ത് കെ.സി.വൈ.എം പ്രവർത്തകർ ഇന്നലെ മനുഷ്യവേലി തീർത്ത് പ്രതിഷേധിച്ചു.
കെ.സി.വൈ.എം പേരാവൂർ, ചുങ്കക്കുന്ന് മേഖലകൾ സംയുക്തമായി നടത്തിയ പരിപാടി കൊട്ടിയൂർ ജനസംരക്ഷണ സമിതി ചെയർമാൻ ഫാ :ബാബു മാപ്ലശ്ശേരിൽ ഉദ്ഘാടനം ചെയ്തു.
കെ.സി.വൈ.എം മാനന്തവാടി അതിരൂപതാ പ്രസിഡന്റ് ജിഷിൻ മുണ്ടക്കാത്തടത്തിൽ അദ്ധ്യക്ഷത വഹിച്ചു. തലശ്ശേരി അതിരൂപതാ പ്രസിഡന്റ് വിപിൻ മാറുകാട്ടുകുന്നേൽ, ചുങ്കക്കുന്ന് മേഖലാ പ്രസിഡന്റ് വിമൽ കൊച്ചുപുരയ്ക്കൽ, ഡയറക്ടർ ജിഫിൻ മുട്ടപ്പള്ളിൽ, പേരാവൂർ മേഖലാ ജനറൽ സെക്രട്ടറി ജിബിൻ ജെയ്സൺ തയ്യിൽ തുടങ്ങിയവർ നേതൃത്വം നൽകി.