മുക്കം: ആധുനിക മുക്കത്തിന്റെ ശില്പിയും കോൺഗ്രസ് നേതാവും മുക്കം മുസ്ലിം അനാഥശാലയുൾപ്പെടെ വിവിധ സ്ഥാപനങ്ങളുടെ സ്ഥാപകനുമായ വയലിൽ മൊയ്തീൻകോയ ഹാജിയുടെ 38-ാം ചരമവാർഷികദിനം സമുചിതമായി ആചരിച്ചു. മൊയ്തീൻകോയ ഹാജി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ഒരുക്കിയ ഓൺലൈൻ അനുസ്മരണ സമ്മേളനം വനം മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടി.സിദ്ധിഖ് എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത അംഗം മുക്കം മുഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. വി.ഇ.മോയിമോൻ ഹാജി, കുഞ്ഞാമിന ഹജ്ജുമ്മ, കാഞ്ചന മാല, ഫാത്തിമ ടീച്ചർ, മുഹമ്മദലി, എം.എ.സൗദ എന്നിവർ സംസാരിച്ചു. ട്രസ്റ്റ് ചെയർമാൻ വി.അബ്ദുൽ ജലീൽ സ്വാഗതം പറഞ്ഞു.
എം.എ. എം.ഒ കോളേജ് സംഘടിപ്പിച്ച അനുസ്മരണം ഇ.ടി.മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. എ.വി.സുധാകരൻ മുഖ്യപ്രഭാഷണം നടത്തി.എം.എ.എം.ഒ.കോളേജ് പൂർവവിദ്യാർത്ഥി കൂട്ടായ്മയുടെ അനുസ്മരണച്ചടങ്ങ് മുൻമന്ത്രി ആര്യാടൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എം.കെ.ഹസ്സൻകോയ അദ്ധ്യക്ഷത വഹിച്ചു.