കുറ്റ്യാടി: കുറ്റ്യാടി, മരുതോങ്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തട്ടാർകണ്ടി പാലം- കള്ളാട് റോഡ് തകർന്ന നിലയിൽ. പാലത്തിനടുത്തെ രണ്ട് വളവുകളും പൂർണമായും തകർന്ന് മഴവെള്ളം കെട്ടിനിൽക്കുകയാണ്. കള്ളാട് ഭാഗത്തേക്കുളള റോഡിന്റെ സ്ഥിതി ദയനീയമാണ്. വാഹനങ്ങൾ പ്രയാസപെട്ടാണ് ഇതുവഴി കടന്നു പോകുന്നത്. ഒരു വർഷം മുമ്പ് കാവിലുംപാറ മിനി ജലസേചന പദ്ധതിക്കായി കേബിൾ സ്ഥാപിക്കാൻ കുഴിയെടുത്തപ്പോൾ റോഡിന്റെ ചില ഭാഗങ്ങൾ തകർന്നിരുന്നു. മഴയിൽ ഈ ഭാഗങ്ങൾ യാത്രായോഗ്യമല്ലാതായി മാറി. കുറ്റ്യാടി, കള്ളാട്, മൊയിലോത്തറ, മരുതോങ്കര ഭാഗങ്ങളിലേക്ക് നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തട്ടാർക്കണ്ടി പാലം-കള്ളാട് റോഡിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്ന് മരുതോങ്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി അബ്ദുൾ റസാഖ് ആവശ്യപ്പെട്ടു.