1
മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്യുന്നു

പേരാമ്പ്ര: സംസ്ഥാന കാർഷിക വികസന ക്ഷേമ വകുപ്പിന്റെ നിർദ്ദേശപ്രകാരം മേപ്പയ്യൂർ പഞ്ചായത്തിന്റെ സഹായത്തോടെ കൃഷിഭവൻ പരിസരത്ത് ഞാറ്റുവേല ചന്ത ആരംഭിച്ചു. ഞാറ്റുവേലകളെ അടിസ്ഥാനപ്പെടുത്തിയുള്ള പരമ്പരാഗത കൃഷിരീതി വ്യാപിപ്പിക്കുന്നതിന് ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ ഞാറ്റുവേല ചന്തയിലൂടെ കർഷകർക്ക് വിതരണം ചെയ്യും. ചന്ത മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശോഭ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുനിൽ, കൃഷി ഓഫീസർ പി.പി രാജി, അസിസ്റ്റന്റ് കൃഷി ഓഫീസർ പി സുനിൽ,കാർഷിക കർമ്മ സേന സൂപ്പർവൈസർ സരിത എന്നിവർ പങ്കെടുത്തു. ഫലവൃക്ഷം, തെങ്ങിൻതൈ, പച്ചക്കറി, കവുങ്ങിൻ തൈകൾ, പച്ചക്കറി വിത്ത് എന്നിവയാണ് ചന്തയിൽ എത്തിയത്. കൊവിഡ് മാനദണ്ഡം അനുസരിച്ചായിരിക്കും കർഷകർക്ക് ചന്തയിൽ പ്രവേശനം.