1
ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡ്‌സിൽ ഇടം നേടിയ അനന്ദദാസിന് വെസ്റ്റ്ഹിൽ പൗരാവലിയുടെ ഉപഹാരം സുധീഷ് കേശവപുരി നൽകുന്നു

കോഴിക്കോട്: കാൻവാസിൽ തലകീഴായി ഡോ.എ.പി.ജെ. അബ്ദുൾകലാമിന്റെ ചിത്രം 4 മിനിറ്റ് 53 സെക്കൻഡ് കൊണ്ട് വരച്ചുതീർത്ത് ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡ്‌സിൽ ഇടം നേടിയ വെസ്റ്റ്ഹിൽ സ്വദേശി അനന്ദാസിന് പൗരാവലിയുടെ ആദരം. ബംഗളൂരുവിൽ ഐ.ടി ഡിസൈൻ പ്രൊഫഷണലാണ് ഇദ്ദേഹം.

ചടങ്ങ് വെസ്റ്റ്ഹിൽ സിറ്റിസൻസ് കൗൺസിൽ പ്രസിഡന്റ് സുധീഷ് കേശവപുരി ഉദ്ഘാടനം ചെയ്തു. അനന്ദദാസിനെ പൊന്നാടയണിയിച്ച അദ്ദേഹം ഉപഹാരസമർപ്പണവും നിർവഹിച്ചു. തോപ്പയിൽ റസിഡന്റ്സ് അപ്പെക്‌സ് കൗൺസിൽ പ്രസിഡന്റ് ഷിബി എം.തോമസ് അദ്ധ്യക്ഷനായിരുന്നു. ഹർഷൻ കാമ്പുറം സ്വാഗതവും അൻവർ സാദത്ത് നന്ദിയും പറഞ്ഞു. ഹിന്ദു ഐക്യവേദി നേതാവായിരുന്ന പരേതനായ പി.കെ സഹദേവന്റെ മകനാണ് അനന്ദദാസ്. ചിത്രരചനയിലെ വ്യത്യസ്തസങ്കേതങ്ങളിൽ മികവ് തെളിയിച്ച കലാകാരനാണ് ഇദ്ദേഹം.