കോഴിക്കോട് : നഗരം കേന്ദ്രീകരിച്ച് രഹസ്യമായി പ്രവർത്തിച്ചുവന്ന സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ കണ്ടെത്തി. സംഭവത്തിൽ ഒരാളെ ഐ.ബി കസ്റ്റഡിയിലെടുത്തു.
ഐ.ബി യുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെയാണ് ഐ.ബി യുടെ മിന്നൽ പരിശോധന തുടങ്ങിയത്. വിദേശത്തുനിന്ന് നിയമവിരുദ്ധമായി രാജ്യത്തേക്ക് ഫോൺ കോളുകൾ എത്തിക്കുന്ന എട്ട് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ കണ്ടെത്തിതായാണ് സൂചന. കസബ പൊലീസ് പരിധിയിൽ അഞ്ചു സ്ഥലങ്ങളിലും മെഡിക്കൽ കോളജ് പൊലീസ് പരിധിയിൽ മൂന്നിടത്തുമാണ് സമാന്തര എക്‌സ്‌ചേഞ്ചുള്ളത്.
ചിന്താവളപ്പ്, എലത്തൂർ, നല്ലളം, വെള്ളിമാട്കുന്ന് എന്നിവിടങ്ങളിൽ നടന്ന പരിശോധനയ്ക്കിടെയാണ് ഒരാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.