കോഴിക്കോട് : നവീകരണ പ്രവൃത്തികളിലൂടെ മനോഹരമാക്കിയ കോഴിക്കോട് ബീച്ചിന്റെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. ടൂറിസം മേഖലയിൽ വലിയ കുതിച്ചു ചാട്ടത്തിന് ഈ നവീകരണം സഹായകമാവുമെന്ന് അദ്ദേഹം പറഞ്ഞു.
തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. എം.കെ.രാഘവൻ എംപി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, മേയർ ഡോ.ബീന ഫിലിപ്പ്, ഡെ. മേയർ സി.പി. മുസാഫിർ അഹമ്മദ്, ജില്ലാകളക്ടർ സാംബശിവ റാവു, കമ്മീഷണർ എ.വി. ജോർജ്, സബ്കലക്ടർ ജി. പ്രിയങ്ക, കോർപറേഷൻ കൗൺസിലർ എസ്.കെ. അബൂബക്കർ, പോർട്ട് ഓഫീസർ എബ്രഹാം വി കുര്യാക്കോസ്, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ അനിത കുമാരി, ഡി. ടി. പി. സി സെക്രട്ടറി സി. പി ബീന, ആർക്കിടെക്ട് വിനോദ് സിറിയക് തുടങ്ങിയവർ പങ്കെടുത്തു.