പൂക്കോട്: പൂക്കോട് ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ വായനാവാരാചരണത്തിന്റെ സമാപനച്ചടങ്ങിൽ 'അമ്മ മടിയിൽ കുഞ്ഞുവായന" പദ്ധതിയ്ക്ക് തുടക്കമായി.
പ്രിയദർശിനി കോളനിയിലെ കുട്ടികൾക്ക് ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരണങ്ങളും കൈമാറി വൈത്തിരി സബ് ഇൻസ്പെക്ടർ ഇ.രാകേഷ് ഉദ്ഘാടനം നിർവഹിച്ചു. പ്രധാനാദ്ധ്യാപകൻ സി.കെ.ആത്മാറാം അദ്ധ്യക്ഷനായിരുന്നു.
സി.പി.ഒ മാരായ അമ്പിളി, പി.ടി. നിയാസ് എന്നിവർ സംബന്ധിച്ചു.
പരസ്പരം കൈമാറി വായിച്ച ശേഷം അടുത്ത കോളനിയിലേക്ക് കൈമാറുന്നതോടെ പുതിയ പുസ്തകങ്ങൾ എത്തിക്കുന്നതാണ് പദ്ധതി. സി.പി.ഒ മാരുടെയും ഡ്രിൽ ഇൻസ്ട്രക്ടർ കെ.കെ.വിപിനിന്റെയും നേതൃത്വത്തിലാണ് പുസ്തകങ്ങൾ ശേഖരിച്ച് കോളനികളിൽ എത്തിക്കുക. വിതരണം സുഗമമാക്കാൻ കോളനിയിലെ മുതിർന്ന യുവതീ യുവാക്കളുടെയും ട്രൈബൽ പ്രൊമോട്ടർമാരുടെയും സഹായം തേടും.