കോഴിക്കോട്: തൊഴിൽ മേഖലയിലെ പ്രശ്നങ്ങളും തൊഴിലാളികളുടെയും സാധാരണക്കാരുടെയും ന്യായമായ ആവശ്യങ്ങളും ഉൾക്കൊള്ളുന്ന അവകാശപത്രിക എസ്.ടി.യു ഈ മാസം ആറിന് സംസ്ഥാന സർക്കാരിന് സമർപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സെക്രട്ടറിയേറ്റിനു മുന്നിലും 13 ജില്ലാകേന്ദ്രങ്ങളിലും അവകാശ പ്രഖ്യാപന സദസുകൾ അന്നേദിവസം സംഘടിപ്പിക്കും. സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ജില്ലാ കേന്ദ്രങ്ങളിൽ പ്രതിപക്ഷ ഉപ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ എംപി , മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, എസ്.ടി.യു ദേശീയ-സംസ്ഥാന നേതാക്കൾ , എംഎൽ എ മാർ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ. എം റഹ്മത്തുള്ള, ജനറൽ സെക്രട്ടറി യു.പോക്കർ എന്നിവർ സംബന്ധിച്ചു.