1
ദുരിതാശ്വാസ നിധിയിലേക്കുള്ള തുക ജില്ലാ കളക്ടർ സാംബശിവ റാവുവിന് എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ് എൻ.പത്മിനി കൈമാറുന്നു

എടച്ചേരി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എടച്ചേരി ഗ്രാമപഞ്ചായത്ത് സി.ഡി.എസിന് കീഴിലുള്ള അയൽക്കൂട്ട അംഗങ്ങളിൽ നിന്നു സ്വരൂപിച്ച ഒരു ലക്ഷം രൂപ നൽകി. ജില്ലാ കളക്ടർ സാംബശിവ റാവുവിന് പഞ്ചായത്ത് പ്രസിഡന്റ് എൻ.പത്മിനി തുക കൈമാറി. സി.ഡി.എസ് ചെയർപേഴ്സൺ വി.ബിന്ദു, അക്കൗണ്ടൻറ് കെ.പി ബിന്ദു പങ്കെടുത്തു.