1
മന്ത്രി അഹമ്മദ് ദേവർകോവിലിന് എൻ.പി.നാരായണി നിവേദനം നൽകിയപ്പോൾ

കുറ്ര്യാടി: കേരളവർമ്മ പഴശ്ശിരാജാവിന് കുറ്റ്യാടിയിൽ സ്മാരകം പണിയണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ ദിവസം കുറ്റ്യാടിയിലെത്തിയ മന്ത്രി അഹമ്മദ് ദേവർ കോവിലിന് ഈ ആവശ്യമുന്നയിച്ച് മുതിർന്ന സാമൂഹ്യ പ്രവർത്തകയും നീല ചോല ചാരിറ്റബിൽ ട്രസ്റ്റ് ചെയർപേഴ്സണുമായ എൻ.പി. നാരായണി നിവേദനം നൽകി.