പേരാമ്പ്ര: ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും വിവിധ കാർഷിക സഭകളുടെയും സംയുക്താഭിമുഖ്യത്തിൽ ഞാറ്റുവേലച്ചന്തയ്ക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി രാധ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് വി.ടി പ്രവിത അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ കെ.അമൽ പദ്ധതി വിശദീകരിച്ചു. പി.മോനിഷ, കൊയിലോത്ത് ഗംഗാധരൻ, ഒ.മമ്മു, കെ.വി കുഞ്ഞിക്കണാരൻ നായർ, കെ.നാരായണൻ എന്നിവർ സംസാരിച്ചു.