1

കോടഞ്ചേരി: ചാലിപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽ കാണാതായ കിണാശ്ശേരി തച്ചറക്കൽ വീട്ടിൽ അൻസാർ മുഹമ്മദ് (26) ന്റെ മൃതദേഹം കണ്ടെത്തി. പുലിക്കയത്ത് പുളിക്കൽ കടവ് പാലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

വയനാട് കമ്പളക്കാട് നിന്ന് വരുന്ന വഴി ചാലിപ്പുഴ കാണാനിറങ്ങിയതായിരുന്നു. സംഘത്തിലുണ്ടായിരുന്ന ആയിഷ നിഷില (21)യുടെ മൃതദേഹം സംഭവ ദിവസം തന്നെ കണ്ടെത്തിയിരുന്നു, നിഷിലയുടെ ഭർത്താവ് ഇർഷാദ്, അജ്മൽ എന്നിവരും ഒഴുക്കിൽപെട്ടെങ്കിലും രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് മൂന്നുമണിയോടെ രണ്ട് ബൈക്കുകളിലായാണ് ചൂരമുണ്ട ചാലിപ്പുഴയിലെ പുളിഞ്ചോട്ടിൽ കയത്തിലെത്തിയത്. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായ പി. ആർ വിജയൻ, രമേശ് ബാബു, സി. പി.ഒമാരായ ഷനിൽ കുമാർ, വിനോദ് സി. ജി, ജിനേഷ് കുര്യൻ, താമരശ്ശേരി തഹസിൽദാർ സുബൈർ, കോടഞ്ചേരി വില്ലേജ് ഓഫീസർ റിയാസ്, സന്നദ്ധ പ്രവർത്തകരായ രാഹുൽ ബ്രിഗേഡ്, പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് തുടങ്ങിയവർ തിരച്ചിലിന് നേതൃത്വം നൽകി. പരേതനായ മുഹമ്മദാണ് പിതാവ്. ഉമ്മ: സുഹറാബി. സഹോദരങ്ങൾ:

തസ്ലീന, ഫസീല, ജസീല.