വടകര: മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുള്ള പഠന കിറ്റുകളുടെ മേഖലാതല വിതരണോദ്ഘാടനം വടകര നഗരസഭ ചെയർപേഴ്സൺ കെ .പി.ബിന്ദു നിർവഹിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സി ഡി എം ആർ പ്രോജക്ടിന്റെയും എൻ.ഐ.ഇ.പി.ഐ.ഡി സെക്കന്തരബാദിന്റെയും സഹായത്തോടെയാണ് ഒരു കോടി രൂപയുടെ പഠനോപകരണങ്ങൾ ലഭ്യമാക്കുന്നത്.
റീജിനൽ സെന്റർ ഉദ്യോഗസ്ഥരായ കനക സബാപതി, പാച്ചിയപ്പൻ, സി.ഡി.എം.ആർ.പി ഉദ്യോഗസ്ഥരായ മുഹമ്മദ് ഫവാസ്, മുഹമ്മദ് ഷരീഫ്, സമഗ്രശിക്ഷ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. അനിൽകുമാർ , ബി പി സി മാരായ വി.കെ.രാജീവൻ, പി.പി മനോജ്, വി.വി വിനോദ്, ട്രെയ്‌നർമാരായ ടി ഷൈജു, സുരേന്ദ്രൻ എന്നിവർ സംബന്ധിച്ചു.