കുന്ദമംഗലം: സ്വർണക്കടത്തുകാരെയും ക്വട്ടേഷൻ സംഘങ്ങളെയും സഹായിക്കുന്ന നിലപാടാണ് പിണറായി സർക്കാരിന്റേതെന്ന് ആരോപിച്ച് ഭാരതീയ ജനതാ യുവമോർച്ച കുന്ദമംഗലം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗണേഷ് ഉദ്‌ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ് ശ്യാം പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സൂരജ് ചോലക്കൽ, മണ്ഡലം ട്രഷറർ സബിൻ, ജിബിൻ എന്നിവർ സംസാരിച്ചു.