news

കുന്ദമംഗലം: കൊവിഡ് കാലത്ത് വിദ്യാഭ്യാസ മേഖലയിൽ കേരളത്തിന്റെ മുന്നേറ്റവും പ്രതിസന്ധികളും ചർച്ച ചെയ്യുന്ന വിദ്യാഭ്യാസ മെഗാ വെബിനാ‌ർ ഈ മാസം 8ന് നടക്കും. കോഴിക്കോട് ജില്ലയിൽ നിന്ന് കാൽ ലക്ഷം പേർ പങ്കെടുക്കുമെന്ന് കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി അറിയിച്ചു. കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാവിലെ 11 മണിക്ക് 'അദ്ധ്യാപക ലോകം' ഫേസ്ബുക്ക് പേജ് വഴിയാണ് വെബിനാർ. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.പി രാജീവൻ , പി.എസ്. സ്മിജ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.സതീശൻ ,കെ.എൻ സജീഷ് നാരായൺ , കെ.ഷാജിമ എന്നിവർ സംസാരിച്ചു. എൻ.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബി. മധു സ്വാഗതവും വി.പി മനോജ് നന്ദിയും പറഞ്ഞു.