കൊയിലാണ്ടി: അഭിമന്യു രക്തസാക്ഷി ദിനത്തിൽ എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വർഗീയ വിരുദ്ധ സദസ് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി.പി. ബബീഷ് ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം അമൽ രാജീവ് അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഫർഹാൻ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം ജാൻവി നന്ദിയും പറഞ്ഞു.