p0lice
ചോമ്പാല സി.ഐ ശിവൻ ചോടത്തിന് അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉപഹാരം നൽകുന്നു.

വടകര: ചോമ്പാല പൊലീസ് സ്റ്റേഷനിൽ നിന്നു സ്ഥലം മാറിപ്പോകുന്ന സ്റ്റേഷൻ ഹൗസ് ഓഫീസർ ശിവൻ ചോടത്ത്, എസ്.ഐ മാരായ കെ.വി ഉമേശൻ, എ. വിശ്വനാഥൻ നമ്പ്യാർ എന്നിവർക്ക് അഴിയൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ യാത്രഅയപ്പ് നൽകി. പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉപഹാരം സമർപ്പിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷ രമ്യ കരോടി, ജനപ്രതിനിധികളായ കെ ലീല, കെ.കെ ജയചന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽഹമീദ് തുടങ്ങിയവർ സംസാരിച്ചു.