നന്തി ബസാർ: വീട്ടുവളപ്പിലെ ആട്ടിൻകൂട്ടിൽ കയറിയ പെരുമ്പാമ്പ് ആട്ടിൻകുട്ടികളിൽ ഒന്നിനെ വരിഞ്ഞ് മുറുക്കി കൊന്നു. മറ്റൊന്നിനെ കടിച്ച് മുറിവേല്പിച്ചു. മൂടാടി പഞ്ചായത്ത് ആറാം വാർഡിൽ ഹിൽബസാറിലെ ആശാരി വളപ്പിൽ അശോകന്റെ വീട്ടിലെ കൂട്ടിലാണ് പെരുമ്പാമ്പ് കയറിയത്. രാത്രിയായതിനാൽ പാമ്പിനെ പിടിക്കാൻ കഴിഞ്ഞിട്ടില്ല. സമീപത്തെ കുറ്റിക്കാട്ടിലേക്ക് മറയുകയായിരുന്നു പെരുമ്പാമ്പ്.