മാവൂർ: അന്താരാഷ്ട്ര സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി മാവൂർ സർവീസ് സഹകരണ ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളിൽ പതാകദിനം ആചരിച്ചു.
ഹെഡ് ഓഫീസ് പരിസരത്ത് ബാങ്ക് പ്രസിഡന്റ് മാവൂർ വിജയൻ പതാക ഉയർത്തി. സെക്രട്ടറി നിഖിൽ, ഡയറക്ടർ ശിവദാസൻ നായർ തുടങ്ങിയവർ സംസാരിച്ചു. ചെറൂപ്പ, കായലം, ഈവ്നിംഗ് ബ്രാഞ്ചുകളിലും കേളി വെളിച്ചെണ്ണ യൂണിറ്റിലും പതാക ഉയർത്തി. ഡയറക്ടർമാരായ എം.പി. ചന്ദ്രൻ, കുഞ്ഞൻ ചെറൂപ്പ, ശോഭന, വേലായുധൻ മേച്ചേരിക്കുന്ന് എന്നിവർ നേതൃത്വം നൽകി. ദിനാചരണത്തിന്റെ ഭാഗമായി ഒരുക്കിയ വെബിനാറിൽ ജീവനക്കാർ പങ്കെടുത്തു.