phone
സാമൂഹ്യ വിഹാരകേന്ദ്രം ഗ്രന്ഥശാല അക്ഷരസേന സമാഹരിച്ച സ്‌മാർട്ട് ഫോണുകൾ കെ.മുരളീധരൻ എം.പി വിതരണം ചെയ്യുന്നു

കുറ്റ്യാടി: നരിപ്പറ്റ പഞ്ചായത്തിലെ സാമൂഹ്യ വിഹാരകേന്ദ്രം ഗ്രന്ഥശാല അക്ഷരസേന ബിരിയാണി ചാലഞ്ചിലൂടെ സമാഹരിച്ച സ്മാർട്ട് ഫോണുകൾ കെ.മുരളീധരൻ എം.പി വിദ്യാർത്ഥികൾക്ക് കൈമാറി.

ഏഴ് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കാണ് സഹായം ലഭ്യമാക്കിയത്‌. ഗ്രന്ഥശാല പ്രസിഡന്റ് അഖിലേന്ദ്രൻ നരിപ്പറ്റ അദ്ധ്യക്ഷനായിരുന്നു. അക്ഷര സേനാംഗങ്ങളായ കെ.ഇ.പ്രമോദ്, എൻ.കെ.സിറാജ്, എം.കെ.ശ്രീജിത്ത്, കെ.സി.ദീപേഷ് എന്നിവർ ഫോണുകൾ കൈമാറി.

ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.പി.വിശ്വനാഥൻ, ടി. സുധീർ, സജിത സുധാകരൻ, അസീസ്, ഗ്രന്ഥശാല സെക്രട്ടറി ഒ.അനീഷ്, വി.കെ ആദർശ് എന്നിവർ സംസാരിച്ചു.