img20210603
കാരശേരി ബാങ്കിന്റെ സഹകരണ ദിനാഘോഷം എം.വി ശ്രേയാംസ് കുമാർ എം.പി ഉദ്ഘാടനം ചെയ്യുന്നു

മുക്കം: ഗ്രാമീണ മേഖലയ്ക്ക് കൂടുതൽ സഹായം എത്തിക്കുന്നത് സഹകരണ സ്ഥാപനങ്ങളാണെന്ന് എം.വി.ശ്രേയാംസ്‌കുമാർ എം. പി പറഞ്ഞു. ചെറുകിട കർഷകരും കച്ചവടക്കാരുമെല്ലാം കൂടുതൽ വിശ്വാസമർപ്പിക്കുന്നതും ആശ്രയിക്കുന്നതും സഹകരണ സ്ഥാപനങ്ങളെയാണ്.

കാരശ്ശേരി സഹകരണ ബാങ്കിൽ അന്താരാഷ്ട്ര സഹകരണ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊവിഡ് പ്രതിരോധരംഗത്ത് സ്വന്തം ജീവൻ പോലുംഏറെ ത്യാഗം സഹിച്ച് പ്രവർത്തിച്ചുവരുന്ന ആരോഗ്യ പ്രവർത്തകരെ എം.പി ആദരിച്ചു. ഉപഹാര സമർപ്പണവും അദ്ദേഹം നിർവഹിച്ചു.

പുഴയിൽ നീന്തിത്തുടിച്ച് വിസ്മയം സൃഷ്ടിച്ച തോട്ടുമുക്കത്തെ നാലു വയസുകാരി റന ഫാത്തിമയ്ക്ക് ചടങ്ങിൽ കാഷ് അവാർഡ് സമ്മാനിച്ചു. തേക്കുംകുറ്റി കുടുംബാരോഗ്യ കേന്ദ്രത്തിനുള്ള കൊവിഡ് പ്രതിരോധ ഉപകരണങ്ങളും കൈമാറി.

ബാങ്ക് ചെയർമാൻ എൻ.കെ.അബ്ദുറഹ്‌മാൻ അദ്ധ്യക്ഷനായിരുന്നു. കാരശേരി പഞ്ചായത്ത് പ്രസിഡന്റ് വി.പി.സ്മിത, എൽ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റ് വി.കുഞ്ഞാലി,പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ജിജിത സുരേഷ്, ശാന്താദേവി മൂത്തേടത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എ.സൗദ, ബാങ്ക് ജനറൽ മാനേജർ എം.ധനീഷ്, മെഡിക്കൽ ഓഫീസർ ഡോ.പി.പി.സജ്ന, കണ്ടൻ പട്ടർചോലയിൽ എന്നിവർ സംസാരിച്ചു.