sreedara
അന്തരിച്ച പാറക്കൽ ശ്രീധരൻ

കുറ്റ്യാടി: വിദേശത്ത് ഹൃദയസ്തംഭനം മൂലം മരിച്ച വേളം പള്ളിയത്തെ പാറക്കൽ ശ്രീധരന്റെ കുടുംബത്തിന് തണലേകാൻ നാട് കൈകോർക്കുന്നു. ഇതിനായി നാട്ടുകാർ കുടുംബ സഹായ കമ്മിറ്റി രൂപീകരിച്ചു. സാമ്പത്തിക പ്രയാസത്തിനിടയിലും ജീവിതം തള്ളിനീക്കിയ ശ്രീധരൻ നല്ലൊരു ജോലിയും ദാരിദ്ര്യത്തിൽ നിന്ന് മോചനവും സ്വപ്നം കണ്ടാണ് വിദേശത്തേക്ക് പോയത്. കൺസ്ട്രക്ഷൻ മേഖലയിൽ ജോലി ചെയ്യുന്നതിനിടെ മരണം തട്ടിയെടുത്തു. പറക്കമുറ്റാത്ത രണ്ട് കുട്ടികളുടെയും ശാരീരിക അസ്വസ്ഥതകളുള്ള ഭാര്യയും ഇന്ന് ഒറ്റപ്പെടലിന്റെ വേദനയിലാണ് . സ്വന്തമായൊരു വീടു പോലും പൂർത്തിയാക്കാൻ കഴിയാത്ത ശ്രീധരന്റെ കുടുംബത്തെ സഹായിക്കാനാണ് പ്രദേശത്തെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക മേഖലയിലുള്ളവർ ഒന്നിച്ചുനിന്ന് കുടുംബ സഹായ കമ്മിറ്റിക്ക് രൂപം നൽകിയതെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.വി.കുഞ്ഞിക്കണ്ണൻ, പഞ്ചായത്ത് ആരോഗ്യ സമിതി അദ്ധ്യക്ഷ സുമ മലയിൽ, ടി.വി.മനോജൻ, എ.കെ.ചിന്നൻ, കെ.ജലീഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എ.കെ.ചിന്നൻ കൺവീനറും, കുറുവങ്ങാട് കുഞ്ഞബ്ദുള്ള ചെയർമാനും, വാർഡംഗം കോട്ടേമ്മൽ ബീന ഖജാൻജിയുമായി കേരള ഗ്രാമീൺ ബാങ്ക് വേളം ബ്രാഞ്ചിൽ എക്കൗണ്ട് എടുത്തിട്ടുണ്ട് A/C NO: 40185101080128 IFSC: KLGB 0040185 Google pay, Phone Pay: 9645256337.