കോഴിക്കോട്: നഗരത്തിലെ മൂന്ന് പൊലീസ് സ്റ്റേഷൻ പരിധിയിലായി ഏഴിടത്ത് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ കണ്ടെത്തിയ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. സിറ്റി പൊലീസ് മേധാവി എ.വി. ജോർജിന്റെ നിർദ്ദേശ പ്രകാരമാണിത്. കസബ പരിധിയിൽ അഞ്ചും നല്ലളം, മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിൽ ഒന്നു വീതവുമാണ് സമാന്തര എക്‌സ്‌ചേഞ്ച് കണ്ടെത്തിയത്.

റിമാൻഡിലുള്ള കൊളത്തറ ശാരദമന്ദിരം സ്വദേശി ജുറൈസിനെ കസ്റ്റഡിയിൽ വാങ്ങി ക്രൈം ഞ്ച്രാഞ്ച് അന്വേഷണം ശക്തമാക്കും. സമാന്തര ടെലിഫോൺ എക്സ്ചേഞ്ചിന്റെ സൂത്രധാരന്മാരായ മൂരിയാട് സ്വദേശികളായ ഷബീർ, പ്രസാദ് എന്നിവരാണ് പിടിയിലാവാനുള്ളത്. ജുറൈൻ ജീവനക്കാരനാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു.