കോഴിക്കോട് : യാത്രക്കാരന്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച കേസ്സിൽ കണ്ണാടിക്കൽ സ്വദേശി തോട്ടുകടവിൽ ഷാജി (41), ഒഡീഷ സ്വദേശി നയഗ്രാഹിലെ അരുൺ (29) എന്നിവരെ നടക്കാവ് പൊലീസ് അറസ്റ്റുചെയ്തത്. മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് വെള്ളിയാഴ്ച പുലർച്ചെ കാക്കൂർ സ്വദേശിയുടെ മൊബൈൽ ഫോണാണ് സംഘം തട്ടിപ്പറിച്ചത്. നിരവധി കേസുകളിലെ പ്രതിയാണ് ഷാജി. അരുൺ നിർമ്മാണ തൊഴിലാളിയായാണ്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.