sakhi1

കോഴിക്കോട്: ശാരീരിക - മാനസിക അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് പിന്തുണയേകാൻ രൂപം കൊണ്ട സഖി വൺ സ്റ്റോപ്പ്‌ സെന്റർ എല്ലാ ജില്ലയിലും സുസജ്ജമായി. 24 മണിക്കൂറും സഖിയുടെ സേവനം ലഭ്യമാവും. ഹെല്പ് ലൈൻ നമ്പറിൽ വിളിച്ച് അറിയിക്കുകയേ വേണ്ടൂ.

കൗൺസലിംഗിനെന്ന പോലെ സുരക്ഷിതഅഭയം, വൈദ്യസഹായം, നിയമസഹായം, പൊലീസ് സഹായം തുടങ്ങി ഏന്തു കാര്യത്തിനും ഒരു കുടക്കീഴിൽ സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വനിതാ ശിശുക്ഷേമ വകുപ്പിന്റെ കീഴിൽ സഖി വൺ സ്റ്റോപ്പ് സെന്ററിന്റെ പ്രവർത്തനം. അതിക്രമത്തിന് ഇരയാവുന്ന സ്ത്രീയ്ക്ക് സ്വയം സഹായം തേടാം. അതല്ലെങ്കിൽ ബന്ധു, സുഹൃത്ത്, സന്നദ്ധ പ്രവർത്തകർ, വനിത ശിശു വികസന ഓഫീസർ എന്നിവർ വഴിയോ പൊലീസ്, വനിത പ്രൊട്ടക്ഷൻ ഓഫീസ്, വനിത ഹെല്പ് ലൈൻ തുടങ്ങിയവ മുഖേനയോ വൺ സ്റ്റോപ്പ് സെന്ററിനെ സമീപിക്കാം.

 വിളിക്കാം ഈ നമ്പറിൽ

തിരുവനന്തപുരം : 0471-2741699, 8606833214

കൊല്ലം: 0474-2957827, 6282930869

പത്തനംതിട്ട: 9495161699

ആലപ്പുഴ: 0478-2817100, 9556177775

കോട്ടയം : 8547997008

ഇടുക്കി: 04862-296069, 9061385159

എറണാകുളം: 0484-2945710, 8547710899

തൃശൂർ: 0480-2833676, 8301983262

പാലക്കാട് : 0491-2952500, 8547202181

മലപ്പുറം: 0493-3297400,7902838612

കോഴിക്കോട്: 0495-2732253, 9946916253

കണ്ണൂർ: 0490-2367450,7306996066

വയനാട്: 04936-202120, 8281754942

കാസർഗോഡ്: 04994 255266

 സേവനങ്ങൾ ഇവ

1) അടിയന്തര പ്രതികരണം; രക്ഷാപ്രവർത്തനം

2) വൈദ്യസഹായം

3) നിയമസഹായം

4) കൗൺസലിംഗ്

5) ഷെൽട്ടർ

6) വീഡിയോ കോൺഫറൻസിംഗ്