1
ബി.ഡി.ജെ.എസ് നേതൃത്വത്തിൽ എരഞ്ഞിപ്പാലത്ത് പെട്രാൾ ബങ്കിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധസമരം

കോഴിക്കോട്: പെട്രോൾ വിലവർദ്ധനയ്ക്കെതിരെ ബി.ഡി.ജെ.എസ് നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എരഞ്ഞിപ്പാലത്തെ പെട്രാൾ ബങ്കിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധസമരം ജില്ലാ പ്രസിഡന്റ് ഗിരി പാമ്പനാൽ ഉദ്ഘാടനം ചെയ്തു. നോർത്ത് മണ്ഡലം പ്രസിഡന്റ് ഷിനോജ് പുളിയോളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.സി. അശോകൻ, കെ.പി.ബാബു, സുന്ദരൻ ആലംപറ്റ, ഉണ്ണി കരിപ്പാലി, സതീശൻ അയനിക്കാട് എന്നിവർ പ്രസംഗിച്ചു.