1
കെ. മുരളീധരൻ എം.പിയ്ക്ക് കോൺഗ്രസ് പ്രവർത്തകർ നിവേദനം നൽകുന്നു

കുറ്റ്യാടി: സംസ്ഥാനപാത വികസനത്തോടെ നഷ്ടമായ കുളങ്ങരത്തെ വോളിബോൾ കോർട്ടിന് ബദലായി റവന്യു പുറമ്പോക്കിൽ കളിക്കളമൊരുക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ കെ. മുരളീധരൻ എം.പി യ്ക്ക് നിവേദനം നൽകി. മുരളി കുളങ്ങരത്ത്, പി.സി സജീർ, ഏ.കെ അന്ത്രു ഹാജി, മുനീർ കോറോത്ത് എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.