കൊടിയത്തൂർ: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ചെറുവാടി പുഞ്ചപ്പാടത്ത് എഫ്.എസ്.ഇ.ടി.ഒ കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളവെടുത്ത ചെറുവാടി റൈസ് കൊടിയത്തൂർ സർവിസ് സഹകരണ ബാങ്ക് സൂപ്പർ മാർക്കറ്റിന് കൈമാറി. എഫ്.എസ്.ഇ.ടി.ഒ മേഖലാ സെക്രട്ടറി അനൂപ് തോമസിൽ നിന്ന് ബാങ്ക് പ്രസിഡന്റ് വി.വസീഫ് അരി ഏറ്റുവാങ്ങി. ചടങ്ങിൽ പി.പി അസ്‌ലം, നസീർ മണക്കാടിയിൽ, കെ.കെ അലി ഹസ്സൻ, എ.അനിൽകുമാർ, ഹാഫിസ് ചേറ്റൂർ എന്നിവർ സംബന്ധിച്ചു.