പേരാമ്പ്ര: കേരള കോൺഗ്രസ് (എം) സംസ്‌കാരവേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജീവകാരുണ്യ പ്രവർത്തകൻ മേനിക്കണ്ടി അബ്ദുള്ളയെ ആദരിച്ചു. മന്ത്രി അഹമ്മദ് ദേവർകോവിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംസ്‌കാരവേദി ജില്ലാ പ്രസിഡന്റ് വടയക്കണ്ടി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. പി.ടി മുഹമ്മദ്, കെ.കെ അശോകൻ, എൻ.കെ അബ്ദുൽ അസീസ്, കെ.കെ അച്യുതൻ, സി.എച്ച് ഹമീദ്, കെ.ടി കുഞ്ഞമ്മദ്, വി.കെ മൊയ്തു തുടങ്ങിയവർ സംസാരിച്ചു.