കോഴിക്കോട്: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലെ ശിശു വികാസ് ഭവൻ മുണ്ടിക്കൽതാഴം നടപ്പാലത്തിനടുത്തേക്ക് മാറ്റി. അമ്മത്തൊട്ടിലിലൂടെ വരുന്നതടക്കമുള്ള കുഞ്ഞുങ്ങളുടെ പരിചരണ കേന്ദ്രമാണിത്.

പ്രത്യേക പരിചരണം ആവശ്യമുള്ള പത്തു കുട്ടികളാണ് മെഡിക്കൽ കോളേജിന് സമീപത്തെ ശിശു വികാസ് ഭവനിലുള്ളത്.വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന പരിചരണ കേന്ദ്രത്തിന് സ്വന്തമായി സ്ഥലവും കെട്ടിടവും ലഭ്യമാക്കാനുള്ള പ്രവർത്തനം നടന്നുവരികയാണ്. 2018 ആഗസ്റ്റ് മുതൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനത്തിന്റെ നടത്തിപ്പിന് നേതൃത്വം നൽകുന്നത് ജില്ലാ ശിശുക്ഷേമ സമിതിയാണ്.

കൊവിഡ്കാല മാനസിക സംഘർഷം ലഘൂകരിക്കുന്നതിന് കൗൺസലിംഗ് ആവശ്യമുള്ളവർക്ക് തണൽ കോൾ സെന്റർ മുഖേന 1517 ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം. ശിശുസംരക്ഷണ സ്ഥാപനത്തിലെ കുട്ടികൾക്ക് മെഡിക്കൽ കെയർ കിറ്റുകളും ശുചിത്വ കിറ്റുകളും ക്രമീകരിക്കാൻ സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായം ലഭിക്കാറുണ്ട്. ഏതെങ്കിലും രീതിയിൽ തുണയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫോണിൽ ബന്ധപ്പെടാം; നമ്പർ 94955 00074.