കുന്ദമംഗലം: കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ നടക്കുന്ന സർക്കാരിന്റെ വ്യാപാരി ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജൂലായ് 6ന് നടത്തുന്ന കടയടപ്പ് സമരത്തിന്റെ ഭാഗമായി കുന്ദമംഗലം പഞ്ചായത്ത് ഓഫീസ് പരിസരത്ത് ഉപവാസം നടത്തുമെന്ന് കുന്ദമംഗലം യൂണിറ്റ് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു. രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെയാണ് ഉപവാസം.