ഫറോക്ക്: 'നമ്മൾ ബേപ്പൂർ" പദ്ധതിയുടെ ഭാഗമായി പെരുമുഖം കാർഷിക കൂട്ടായ്മയുടെ നേതൃത്വത്തിൽ കല്ലുവളപ്പിൽ 24 സെന്റ് സ്ഥലത്ത് ഇടവിളകൃഷിയും പച്ചക്കറി കൃഷിയും തുടങ്ങി. നടീൽ ഉദ്ഘാടനം ബേപ്പൂർ ഡവലപ്പ്മെന്റ് മിഷൻ ചെയർമാൻ എം.ഗിരീഷ് നിർവഹിച്ചു. 18-ാം ഡിവിഷൻ കൗൺസിലർ കൊടക്കാട് മുഹമ്മദ് കോയ അദ്ധ്യക്ഷത വഹിച്ചു. ഡോ.ടി.പി മുഹമ്മദ്, ഫറോക്ക് നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ എം.സമീഷ്, കൗൺസിലർ പി.രവി, സി.ഷിജു, എൻ.മനോജ്, എൻ.രാജീവൻ എന്നിവർ പങ്കെടുത്തു. എം.സജു സ്വാഗതവും സുരജിത്ത് നന്ദിയും പറഞ്ഞു.