lockel
രാമനാട്ടുകര ബൈപ്പാസിൽ ഇന്നലെ ഉച്ചയ്ക്ക് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ​എത്തിയപ്പോൾ

രാമനാട്ടുകര: കഴിഞ്ഞ ദിവസം രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്ന രാമനാട്ടുകര മേൽപ്പാലത്തിന് സമീപം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ മിന്നൽ സന്ദർശനം. ​ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ബൈപ്പാസിൽ മന്ത്രി എത്തിയത്. സംസ്ഥാന റോഡ് വികസനത്തിലെ പ്രധാന പദ്ധതിയായ കോഴിക്കോട് ബൈപാസ് ആറുവരിപ്പാത നിർമാണ പ്രവൃത്തി വൈകിപ്പിക്കുന്ന കരാർ കമ്പനിയുടെ അനാസ്ഥയിൽ ശക്തമായി ഇടപെടുമെന്ന് ശനിയാഴ്ച കളക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിൽ മന്ത്രി അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മന്ത്രിയുടെ സന്ദർശനം. രാമനാട്ടുകര മുതൽ വെങ്ങളം വരെ 28.4 കിലോമീറ്ററാണ് ആറുവരിയായി വികസിപ്പിക്കുന്നത്. 2018 ഏപ്രിലിൽ കരാർ ഉറപ്പിച്ച ഏഴു മേൽപ്പാലങ്ങൾ ഉൾപ്പെടെ ബൃഹദ് പദ്ധതിയാണ് കോഴിക്കോട് ബൈപാസ് ആറുവരിപ്പാത. രണ്ടു വർഷമായിരുന്നു കരാർ കാലാവധി. 2020ൽ നിർമ്മാണോദ്ഘാടനം നടന്നെങ്കിലും കരാർ കമ്പനിയുടെ അനാസ്ഥ കാരണം നിർമാണം നടന്നില്ല. കെ.എം.സി കൺസ്ട്രഷൻ കമ്പനിക്കായിരുന്നു നിർമാണ കരാർ.