രാമനാട്ടുകര: വിദ്യാലയങ്ങളിലെന്ന പോലെ പൊതുഇടങ്ങളിലും വൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കുക എന്ന ലക്ഷ്യവുമായി ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നക്ഷത്രവനം പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. ലയൺസ് ക്ലബ്ബ് ഓഫ് ചെറുകാവ് യൂണിറ്റിന്റെ നേതൃത്വത്തിൽ രാമനാട്ടുകര പുതുക്കോട് ഗവ. യു.പി സ്‌കൂളിൽ വൃക്ഷത്തൈകൾ നട്ടു. ചെറുകാവ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ അബ്ദുള്ള കോയ ഉദ്ഘാടനം നിർവഹിച്ചു. നിർധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സഹായത്തിനായി അഞ്ച് മൊബൈൽ ഫോണുകൾ ചെറുകാവ് ലയൺസ് ക്ലബ്ബ് മെമ്പർ ഉസ്മാൻ ഹാജി കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് ഫോണുകൾ ഏറ്റുവാങ്ങി.
ചടങ്ങിൽ ഡോ. അനൂപ് നായർ അദ്ധ്യക്ഷം വഹിച്ചു. പി.വേണുഗോപാൽ, ചെറുകാവ് ഒന്നാം വാർഡ് മെമ്പർ സുനിൽ, ഹെഡ്മിസ്ട്രസ് വസന്ത, പി.ടി.എ പ്രസിഡന്റ് രതീഷ്, സാമൂഹ്യ പ്രവർത്തകൻ മുഹമ്മദ് അലി , അൽത്താഫ് പമ്മന എന്നിവർ സംസാരിച്ചു.