കോഴിക്കോട്: ലീഡർ കെ. കരുണാകരന്റെ 103ാംമത് ജന്മദിനാഘോഷം ഡി.സി.സി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ നടന്നു. ഡി.സി.സി പ്രസിഡന്റ് യു.രാജീവൻ അദ്ധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ. പ്രവീൺകുമാർ, അഡ്വ.പി.എം. നിയാസ്, കെ. ബാലനാരായണൻ, കെ.സി. അബു, പി. മൊയ്തീൻ, കെ.രാമചന്ദ്രൻ, ചോലക്കൽ രാജേന്ദ്രൻ, പി.എം. അബ്ദുറഹിമാൻ, യു.വി. ദിനേശ്മണി, പി.മമ്മത്‌കോയ, അഡ്വ.എം. രാജൻ, കുഞ്ഞിമൊയ്തീൻ, ഷാജിർ അറഫാത്ത്, വി. മുഹമ്മദ് ഹസ്സൻ, എൻ.ഷെറിൽ ബാബു, ബാബു രാജൻ, പി.വി. ബിനീഷ്‌കുമാർ, കെ.ശ്രീകുമാർ, സി.പി. വിശ്വനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു.