1
സി.ഐ.ടി.യു കുന്നുമ്മൽ കമ്മിറ്റി നടത്തിയ പ്രതിഷേധം

കുറ്റ്യാടി: നിർമ്മാണ മേഖലയിലെ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം കൊണ്ട് നിർമ്മാണ മേഖല സ്തംഭിച്ചിരിക്കയാണ്. വില കുറക്കാൻ ആവശ്യമായ നടപടികളൊന്നും കേന്ദ്ര സർക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നില്ല.ഇതിൽ പ്രതിഷേധിച്ച് നിർമ്മാണ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു കുന്നുമ്മൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. സി.ഐ.ടി യു പഞ്ചായത്ത് സെക്രട്ടറി കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. കെ.കെ. കുമാരൻ അദ്ധ്യക്ഷത വഹിച്ചു. എം.അനീഷ്, എം.സി.രാജൻ എന്നിവർ പ്രസംഗിച്ചു.