കോഴിക്കോട് : കെ. കരുണാകരന്റെ 103ാം ജന്മദിനത്തോടനുബന്ധിച്ച് സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് കേരള എൻ.ജി.ഒ അസോസിയേഷൻ ഓൺലൈൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു. എം.കെ. രാഘവൻ എം.പി ടാബുകൾ കൈമാറി. എൻ.ജി.ഒ അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ശശികുമാർ കാവാട്ട്, സിജു. കെ.നായർ, ജില്ലാ ജോയന്റ് സെക്രട്ടറി വി. വിപീഷ്, മീഞ്ചന്ത ബ്രാഞ്ച് സെക്രട്ടറി കെ.വി. ബാലകൃഷ്ണൻ അദ്ധ്യാപികമാരായ പി.എൻ ഷിജി, വി.പി. ഇന്ദിര തുടങ്ങിയവർ പങ്കെടുത്തു.