കോഴിക്കോട് : നഗരത്തിലെ പ്രമുഖ ജനറൽ പ്രാക്ടിഷണറായിരുന്ന ഡോ.രാമനാഥന്റെ സ്മരണയ്ക്കായി കോഴിക്കോട് ഐ. എം. എ. ഏർപ്പെടുത്തിയ ഓറേഷൻ അവാർഡ് കാലിക്കറ്റ് ഹോസ്പിറ്റൽ ആൻഡ് നഴ്‌സിംഗ് ഹോം ചീഫ് മെഡിക്കൽ ഓഫീസർ ഡോ.സി.പി. മുസ്തഫ ഏറ്റുവാങ്ങി. ബ്രാഞ്ച് പ്രസിഡന്റ് ഡോ. എസ്. വി. രാഖേഷാണ് അവാർഡ് സമ്മാനിച്ചത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ മികച്ച പി. ജി ഗവേഷണ വിദ്യാർത്ഥികൾക്കുള്ള ഡോ. കെ.എം. ലക്ഷ്മി അമ്മ മെമ്മോറിയൽ ഗോൾഡ് മെഡൽ ഡോ. കെ. ബിനുവിനും (ഗൈനക്കോളജി വിഭാഗം), ഡോ. പി. രാജേന്ദ്രൻ മെമ്മോറിയൽ എൻഡോവ്മെന്റ് അവാർഡ് ഡോ.ജെ. ഹിതേഷിനും (ജനറൽ സർജറി വിഭാഗം), ഡോ. പി. മോഹൻരാജ് മെമ്മോറിയൽ എൻഡോവമെന്റ് അവാർഡ് ഡോ. ബി. നീരജയ്ക്കും (ശിശു രോഗവിഭാഗം), ഡോ. എസ്. ശാന്തകുമാർ മെമ്മോറിയൽ എൻഡോവ്മെന്റ് അവാർഡ് ഡോ. എസ്. എസ്. സ്വാതിയ്ക്കും (സൈക്യാട്രി വിഭാഗം) നൽകി.