കൽപ്പറ്റ: ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് അരിക്കാട്ടിൽ സുകുമാരൻ (87) നിര്യാതനായി. തമിഴ്നാട്ടിൽ തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കുന്ന പ്രവർത്തനത്തിനിടെ പിടിയിലായതിനെ തുടർന്ന് രണ്ട് വർഷം കോയമ്പത്തൂർ ജയിലിൽ കഴിഞ്ഞിരുന്നു. കോഴിക്കാട് നടക്കാവ് സ്വദേശിയായ സുകുമാരൻ 70 വർഷം മുമ്പ് വയനാട്ടിലെത്തിയതാണ്. കൽപ്പറ്റ പുത്തുർവയലിലായിരുന്നു താമസം. ർ
ഭാര്യ: പരേതയായ തങ്കം. മക്കൾ: അജിത (കോഴിക്കോട്), ചിത്ര, മിനി (ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി, മാനന്തവാടി), സ്മിത. മരുമക്കൾ: ശ്രീരാമൻ (കോഴിക്കോട്), പുരുഷോത്തമൻ (ന്യൂ ഇന്ത്യ അഷ്വറൻസ്), സുധീർബാബു, ജയകുമാർ (ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥൻ, കൽപ്പറ്റ കളക്ടറേറ്).