കോഴിക്കോട്: എൽ.ഐ.സി കോഴിക്കോട് ഡിവിഷണൽ ഓഫീസിൽ 11 വർഷമായി സബ് സ്റ്റാഫായി ജോലി ചെയ്തുവന്ന പി.സുരേഷിനെ പിരിച്ചുവിട്ടതിനെതിരെ സെക്യൂരിറ്റി ആൻഡ് ലേബർ കോൺട്രാക്ട് വർക്കേഴ്‌സ് യൂണിയൻ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു.
കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗൺ കാലത്തെ വേതനം എൽ.ഐ.സിയി ലെ കരാർ തൊഴിലാളികൾക്ക് ലഭിച്ചിരുന്നില്ല. ഈ ആവശ്യം ഉന്നയിച്ച് കൊണ്ട് യൂണിയൻ സെക്രട്ടറി കൂടിയായ പി.സുരേഷ് മാനേജ്‌മെന്റിന് കത്ത് നൽകിയത് മാദ്ധ്യമങ്ങളിൽ വാർത്തയായി വന്നിരുന്നു. ഇതിന്റെ പേരിലാണ് ജോലി നഷേധിച്ചതെന്ന് യൂണിയൻ ആരോപിച്ചു.
പ്രക്ഷോഭത്തിന്റെ ഭാഗമായി 7ന് കോഴക്കോട് എൽ.ഐ.സി. ഡിവിഷണൽ ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ നടത്തും. ഓൺലൈൻ ജനറൽ ബോഡി യോഗം യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.കെ.മമ്മു ഉദ്ഘാടനം ചെയ്തു. എൽ.ഐ.സി എംപ്ലോയീസ് യൂണിയൻ നേതാക്കളായ പി.പി.കൃഷ്ണൻ, ഐ.കെ.ബിജു, യൂണിയൻ സിറ്റി സെക്രട്ടറി ജി. ലാൽ എന്നിവർ സംസാരിച്ചു. പി.പി.പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. പി.സുരേഷ് സ്വാഗതവും സി.സിദ്ധ നന്ദിയും പറഞ്ഞു.