psc

കോഴിക്കോട്: പി.എസ്‌.സി അംഗത്വം 40 ലക്ഷം രൂപയ്ക്ക് വിറ്റെന്ന് ആരോപണമുന്നയിച്ച ഐ.എൻ.എൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഇ.സി.മുഹമ്മദിനെ പാർട്ടി നേതൃത്വം പുറത്താക്കി. കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെയാണ് തീരുമാനം. കോഴ വിവാദം മുറുകിയിരിക്കെ ഐ.എൻ.എൽ നേതാക്കളെ മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്. പ്രസിഡന്റ് എ.പി. അബ്ദുൾ വഹാബ്, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ എന്നിവരാണ് മുഖ്യമന്ത്രിയെ കാണുക. ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് പുറത്താക്കൽ നടപടിയെന്ന് ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു. മുഹമ്മദിനെതിരെ നിയമനടപടിയുമായി മന്നോട്ടു പോകും.