കുറ്റ്യാടി : കുട്ടികളുടെ വായന വളർത്തുകയെന്ന ലക്ഷ്യത്തോടെ വടയം സൗത്ത് എൽ.പി സ്കൂൾ ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന "വായിച്ചോളീൻ വളർന്നോളീൻ " അക്ഷരയാത്രക്ക് തുടക്കമിട്ടു. കുന്നുമ്മൽ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലീബാ സുനിൽ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ഷാക്കിർ അദ്ധ്യക്ഷനായി.സ്കൂൾ മാനേജർ കുഞ്ഞിക്കേളു നമ്പ്യാർ, സി.സി സൂപ്പി, സുജാത, കെ.വി സത്യൻ, കുമാരൻ, ഇന്ദിര,ജൈസൽ,അഭിരാജ് ,തുടങ്ങിവർ പ്രസംഗിച്ചു.പ്രധാനാദ്ധ്യാപിക സി.സി തങ്കമണി സ്വാഗതവും അമൽ കൃഷ്ണ നന്ദിയും പറഞ്ഞു.