1
പി.യശോദയുടെ എന്റെ ജീവിത സ്മരണങ്ങൾ എന്ന് ആത്മകഥ പുസ്തകം പ്രകാശനം ചെയ്തപ്പോൾ

മാവൂർ:നിരവധി തീപാറുന്ന സമരങ്ങൾക്ക് നേതൃത്വം നൽക്കുകയും പൊതു സമൂഹത്തിൽ സ്ത്രീകൾക്കും തങ്ങളുടെതായ ഇടമുണ്ടെന്ന് സ്വന്തം ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തിയ യശോദയുടെ ആത്മകഥയുടെ പ്രകാശനം നടന്നു. എന്റെ ജീവിത സ്മരണകൾ എന്ന ആത്മകഥയുടെ പ്രകാശനം കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഡോ.ഖദീജ മുംതാസ് നിർവഹിച്ചു. പി.ടി.റഹിം എം.എൽ.എ മുഖ്യാത്ഥിയായിരുന്നു. കെ.വിശാലാക്ഷി അദ്ധ്യക്ഷത വഹിച്ചു. അഡ്വ: പി.സതീദേവി, മാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ഉമ്മർ കുട്ടി, ജില്ലാ പഞ്ചായത്ത് മെമ്പർ കമ്പളത്ത് സുധ.എം.ധർമ്മജൻ, കെ.പി .വിജയൻ,കെ.ജി. പങ്കജാക്ഷൻ.ഇ.എൻ പ്രേമനാഥൻ,മാവൂർ വിജയൻ തുടങ്ങി കലാ സാംസ്കാരിക രാഷ്ട്രിയ രംഗത്തേ പ്രമുഖർ പങ്കെടുത്തു.എം.രാഘവൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.