photo
എൻ.എസ്.എസ്. സംസ്ഥാന കോ ഓർഡിനേറ്റർ ഡോ. ജേക്കബ് ജോണിൽ നിന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് സ്നേഹനിധി ഏറ്റുവാങ്ങുന്നു

ബാലുശ്ശേരി: ജില്ലയിലെ ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം വോളണ്ടിയർമാർ സംസ്ഥാന സർക്കാറിന് കൈത്താങ്ങായി സ്നേഹ നിധി കൈമാറി . ആക്രി സാധനങ്ങൾ ശേഖരിച്ച് വിറ്റും കരകൗശല വസ്തുക്കളും മാസ്കും സാനിറ്റൈസറും നിർമിച്ച് വിൽപന നടത്തിയുമാണ് കുട്ടികൾ പണം സ്വരൂപിച്ചത് . 2, 02504 രൂപയാണ് വോളണ്ടിയർ മാർ സമാഹരിച്ചത് . പ്രോഗ്രാം ഓഫീസർമാരും ക്ലസ്റ്റർ കൺവീനർമാരും പങ്കാളികളായി. സ്നേഹനിധി എൻ.എസ് .എസ് സംസ്ഥാന കോ ഓർഡിനേറ്റർ ഡോ.ജേക്കബ് ജോൺ മന്ത്രി പി.എ . മുഹമ്മദ് റിയാസിന് തുക കൈമാറി . എൻ.എസ്.എസ് ജില്ലാ കോ ഓർഡിനേറ്റർ എസ് . ശ്രീചിത്ത് , ക്ലസ്റ്റർ കൺവീനർമാരായ ഫൈസൽ എം.കെ , അനിൽ കുമാർ കെ.പി , സില്ലി ബി കൃഷ്ണൻ എന്നിവർ പങ്കെടുത്തു