പയ്യോളി: മൂരാട് പി.കെ കുഞ്ഞുണ്ണി നായർ സ്മാരക വായനശാല ആൻഡ് ലൈബ്രറിയുടെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിനായി സൗജന്യ വൈ ഫൈ കേന്ദ്രങ്ങൾ ആരംഭിച്ചു . പ്രദേശത്തെ മൂന്ന്, നാല്, അഞ്ച് നഗരസഭാ ഡിവിഷനുകളിലാണ് കേന്ദ്രങ്ങൾ സ്ഥാപിച്ചത്. മൂരാട് വൈ - ഫൈ കേന്ദ്രത്തിന്റെ ഉദ്ഘാടനം കാനത്തിൽ ജമീല എം.എൽ.എ നിർവഹിച്ചു. പെരിങ്ങാട് വൈ- ഫൈ കേന്ദ്രത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ വടക്കയിൽ ഷഫീഖ് നിർവഹിച്ചു . നഗരസഭാ കൗൺസിലർ ടി.അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.
കൗൺസിലർമാരായ രേഖ മുല്ലക്കുനിയിൽ, സ്മിതേഷ് കെ കെ , താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി രാജൻ, ലൈബ്രറി നഗരസഭ നേതൃസമിതി കൺവീനർ കെ.ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. വൈ ഫൈ കേന്ദ്രം കോ ഓർഡിനേറ്റർ വി.കെ നാസർ സ്വാഗതവും വികെ.ജയേഷ് നന്ദിയും പറഞ്ഞു.